യുവാവിൻ്റെ മൃതദേഹം കവുങ്ങിൽ, അമ്മയും സഹോദരിയും അറസ്റ്റിൽ,വീടിന് സമീപമുള്ള കവുങ്ങിൽ പ്ലാസ്റ്റിക് ഹോസ് ഉപയോഗിച്ച് കെട്ടിയ നിലയിലായിരുന്നു മൃതദേഹം.




ഇടുക്കിയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പുത്തൻവീട്ടിൽ അഖിൽ ബാബുനെ(31) കവുങ്ങിൽ കെട്ടിയ നിലയിൽ കണ്ടെത്തി. സംഭവം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തെ തുടർന്ന് യുവാവിൻ്റെ അമ്മയെയും സഹോദരനെയും പീരുമേട് പോലീസ് കസ്റ്റഡിയിൽ എത്തിച്ചു ചോദ്യം ചെയ്തു.

ചൊവ്വാഴ രാത്രിയിലാണ് അഖിൽ ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. വീടിന് സമീപമുള്ള കവുങ്ങിൽ പ്ലാസ്റ്റിക് ഹോസ് ഉപയോഗിച്ച് കെട്ടിയ നിലയിലായിരുന്നു മൃതദേഹം.

മദ്യപാനത്തെ തുടർന്ന് സ്ഥിരമായി വീട്ടിൽ വഴക്കുണ്ടാക്കുന്ന വ്യക്തിയാണ് അഖിൽ ബാബുവെന്ന് പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ ദിവസവും അഖിൽ ഇത്തരത്തിൽ മദ്യപിച്ചെത്തി വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. വഴക്കിനെ തുടർന്നുണ്ടായ അടിവയറ്റിൽ മരണം സംഭവിച്ചതാകാം എന്നാണ് പൊലീസിൻ്റെ നിഗമനം. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.


أحدث أقدم