മോഷണം പോയ ബസ് കണ്ടെത്തി….’രാത്രിയിൽ മറ്റു യാത്രാ മാർ​ഗങ്ങളില്ലായിരുന്നു, ബസ് എടുത്തുപോയി…


കുന്നംകുളം ബസ് സ്റ്റാൻ്റിൽ നിന്ന് മോഷണം പോയ ബസ് കണ്ടെത്തി. ബസിന്റെ പഴയ ഡ്രൈവർ ഷംനാദ് ആണ് ബസ് കടത്തിക്കൊണ്ടുപോയത്. തുടർന്ന് ബസ് ഗുരുവായൂർ മേൽപ്പാലത്തിന് കീഴിൽ ഉപേക്ഷിക്കുകയായിരുന്നു. അതേസമയം, രാത്രിയിൽ മറ്റ് യാത്രാ മാർഗ്ഗങ്ങൾ ഇല്ലാത്തതിനാലാണ് ബസ് എടുത്തുകൊണ്ടു പോയതെന്ന് ഡ്രൈവർ പൊലീസിന് മൊഴി നൽകി. പ്രതി മദ്യലഹരിയിലാണോ എന്ന് പരിശോധിച്ചു വരികയാണ് പൊലീസ്.


أحدث أقدم