കൊല്ലം മുഖത്തലയിൽ സിപിഐ ഓഫീസ് ആക്രമിച്ച കേസിൽ 3 പ്രതികൾ പിടിയിൽ. ഡിവൈഎഫ്‍ഐ, എസ്എഫ്ഐ നേതാക്കളാണ് അറസ്റ്റിലായത്. ഡിവൈഎഫ്‍ഐ ബ്ലോക്ക് സെക്രട്ടറി അൻസർ, എസ്എഫ്‍ഐ ഏരിയ സെക്രട്ടറി അഭിജിത്ത്, മറ്റൊരു നേതാവ് ശബരി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.ഓഗസ്റ്റ് 27നാണ് സംഭവം. മുഖത്തലയിലെ സിപിഐ മണ്ഡലം കമ്മിറ്റി ഓഫീസുനേരെ ആക്രമണം ഉണ്ടാവുകയായിരുന്നു.
വിദ്യാർഥി സംഘർഷത്തിന്‍റെ പേരിൽ പാർട്ടി ഓഫിസ് അടിച്ചുതകർത്തുവെന്നാണു പരാതി. ഓഫിസിനുനേരേ കല്ലേറും നടന്നിരുന്നു. ആക്രമണത്തില്‍ രണ്ട് എഐഎസ്‍എഫ് പ്രവർത്തകർക്ക് പരിക്കേറ്റു. തുടര്‍ന്ന് സി.പി.ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ഡി.വൈ.എഫ്.ഐയുടെ കൊടിമരങ്ങൾ നശിപ്പിച്ചു.കൊട്ടിയം എൻഎസ്എസ് കോളജിലെ എസ്എഫ്ഐ-എഐഎസ്എഫ് തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്.