സ്കൂൾ പരിസരത്ത് കളിക്കുന്നതിനിടെ ഹൃദയാഘാതം മൂന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. കുട്ടികൾ കളിക്കുന്നതിനിടെ 3ാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞ് വീഴുകയായിരുന്നു.ഉത്തർപ്രദേശിലെ ലക്നൌവ്വിലാണ് സംഭവം. ലക്നൌവ്വിലെ മോണ്ട്ഫോർട്ട് സ്കൂളിലാണ് ഒൻപതുവയസുകാരിയായ മാൻവി സിംഗ് ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞ് വീണ് മരിച്ചത്. കുട്ടിയെ അധ്യാപകർ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മാർഗമധ്യേ മാൻവി മരിക്കുകയായിരുന്നു. മരണകാരണം ഹൃദയാഘാതമാണെന്ന് ഹൃദയാഘാതമാണെന്ന് പൊലീസ് വിശദമാക്കി.
9 വയസുകാരിക്ക് കഴിഞ്ഞ ഒരാഴ്ചയായി സുഖമില്ലാതിരുന്നതായും ചികിത്സയും പരിശോധനകളും പുരോഗമിക്കുന്നതിനിടയിലാണ് മരണമെന്നുമാണ് പൊലീസ് വിശദമാക്കുന്നത്. ഇത്തരത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ലക്നൌവ്വിലെ സ്കൂളുകളിൽ വച്ച് കുട്ടികൾ പെട്ടന്ന് മരിക്കുന്ന രണ്ടാമത്തെ സംഭവമാണ് ഇതെന്നാണ് പൊലീസ് വിശദമാക്കുന്നത്. കഴിഞ്ഞ സെപ്തംബർ 20ന് 9ാംക്ലാസ് വിദ്യാർത്ഥി ക്ലാസ് നടക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചിരുന്നു.