ചെങ്ങന്നൂരിൽ അഭിഭാഷകരുടെ പ്രതിക്ഷേധം: കോടതി ബഹിഷ്‌കരിച്ചു




ചെങ്ങന്നൂര്‍: രാമങ്കരി മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും ജാമ്യത്തില്‍ ഇറക്കിയ പ്രതിയെ കോടതി വരാന്തയില്‍ നിന്നും വീണ്ടും അറസ്റ്റ് ചെയ്ത് ചെയ്ത് കൊണ്ട് പോയ പോലീസ് നടപടിയെ ചോദ്യം ചെയ്ത ആലപ്പുഴ ബാറിലെ അഭിഭാഷകനായ കെ.ജെ.ഗോപകുമാറിനെ കയ്യേറ്റം ചെയ്ത് ദേഹോപദ്രവം ഏല്പിക്കുകയും ഔദ്യോഗിക കൃത്യ നിര്‍വഹണത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ചു കൊണ്ട് ചെങ്ങന്നൂര്‍ ബാര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അഭിഭാഷകര്‍ ചെങ്ങന്നൂര്‍ കോടതി നടപടികള്‍ ബഹിഷ്‌കരിച്ചു .പ്രതിഷേധ പരിപാടികളുടെ ഭാഗമായി ചെങ്ങന്നൂര്‍ കോടതികളിലെ അഭിഭാഷകര്‍ ചെങ്ങന്നൂര്‍ ടൗണില്‍ പ്രകടനം നടത്തുകയും യോഗം സംഘടിപ്പിക്കുകയും ചെയ്തു. കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട പോലീസുകാര്‍ക്കെതിരെ കേസെടുത്ത് കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യണമെന്നും യോഗം പ്രമേയം മുഖേന മുഖ്യമന്ത്രി, ഡി.ജി.പി, ഹൈക്കോടതി ചീഫ് ജുസ്റ്റീസ്, ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ എന്നിവരോട് ആവശ്യപ്പെട്ടു. യോഗത്തില്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ: ജോര്‍ജ് തോമസ് അധ്യക്ഷത വഹിച്ചു. പ്രതിഷേധ പരിപാടികളിലും യോഗത്തിലും അഭിഭാഷകരായ എബി കുര്യാക്കോസ്, പി.ജി.ശശിധരന്‍ പിള്ള, പി.ഒ.ജോസ്, ടി.ജി.ശശിധരന്‍ പിള്ള,ജോസഫ് ജോര്‍ജ്, കോശി തോമസ്, മധു ചന്ദ്രന്‍, ഹരി പാണ്ടനാട്, ജോമോന്‍ വര്‍ഗീസ്, രാജന്‍ ഏബ്രഹാം, പി.ബിജു, രതീഷ് കുമാര്‍. ടി. കെ, റോയി ഫിലിപ്പ്, മുഹമ്മദ് ഹാഷിം, മര്‍ഫി മാത്യു എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു


أحدث أقدم