ചെങ്ങന്നൂരില്‍ വാഹനാപകടം: മുന്‍ എ.സി.വി. കാമറാമാന്‍ ബിജു പ്രയാര്‍ മരിച്ചു


ചെങ്ങന്നൂര്‍: ടാങ്കര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം. മുന്‍ എ.സി.വി കാമറാമാനും  ഫോട്ടോഗ്രാഫറുമായ ബിജു പ്രയാര്‍ (ഓലിക്കല്‍ കെ.ഒ ബിജു-51) മരിച്ചു. 
ഇന്നലെ (വ്യാഴം) രാത്രി 9.30ഓടെ മുണ്ടന്‍കാവ് ജംഗ്ഷനു സമീപമായിരുന്നു അപകടം. 
ബിജു സഞ്ചരിച്ച ബൈക്കും എതിര്‍ ദിശയില്‍ വന്ന പെട്രോള്‍ ടാങ്കര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. 
ഇടിയുടെ ആഘാതത്തില്‍ ദൂരേക്ക് തെറിച്ചു വീണ് ഗുരുതരപരുക്കുകളോടെ കിടന്ന ബിജുവിനെ വഴിയാത്രക്കാരും ചില ഓട്ടോഡ്രൈവര്‍മാരും കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ബന്ധുക്കളെത്തി രാത്രി 12 മണിയോടെ കോട്ടയം മെഡിക്കല്‍ കോളജിലേക്കും മറ്റിയിരുന്നെങ്കിലും ഇന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.45ഓടെ അന്ത്യം സംഭവിച്ചു. 

ദീര്‍ഘകാലം  എ.സി.വി ചാനലില്‍ കാമറാമാനായിരുന്ന ബിജു മറ്റ്
വിവിധ പ്രാദേശിക ചാനലുകളിലും ജോലി ചെയ്തിരുന്നു.  സമീപകാലത്ത് ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിക്കുകയായിരുന്നു.
പാണ്ടനാട് പ്രയാര്‍ ഓലിക്കല്‍ വീട്ടില്‍ കുഞ്ഞുകുഞ്ഞിന്റെയും കുട്ടിയമ്മയുടെയും മകനാണ്. 
ഭാര്യ പി.എസ് മഞ്ജു  
മക്കള്‍: കൃപ (13), ജീവന്‍ (12), ശ്രദ്ധ (09) 
സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പില്‍.
أحدث أقدم