ആറുവയസുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാളെ ആക്രമിച്ച് കുരങ്ങന്മാർ.ആളൊഴിഞ്ഞ വീട്ടിലേക്ക് ഇയാൾ കുട്ടിയെ കൊണ്ടുപോകുകയായിരുന്നു. തുടർന്ന് കുരങ്ങന്മാർ ആക്രമിക്കുകയും ഇയാൾ കുട്ടിയെ ഉപേക്ഷിച്ച് രക്ഷപെടുകയുമായിരുന്നു. വീട്ടിൽ തിരിച്ചെത്തിയ കുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചു. വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ ഒരാൾ ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.ഉത്തർപ്രദേശിലെ ബാഗ്പത്തിലാണ് സംഭവം.
കൃത്യസമയത്ത്കു രങ്ങന്മാർ അവിടെയെത്തി അയാളെ ഓടിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. കുട്ടിയുമായി ഇയാൾ ആളൊഴിഞ്ഞ വഴിയിലൂടെ പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. അതേസമയം പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു. പ്രതിക്കെതിരെ ബിഎൻഎസ് സെക്ഷൻ 74, 76, പോക്‌സോ എന്നീ വകുപ്പുകൾ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.