ഫുട്ബോൾ കളിക്കിടെ കുട്ടികൾ തമ്മിൽ ഉണ്ടായ തർക്കം, മുസ്ലിം ലീഗ് നേതാവിൻ്റെ മകൻ വടിവാള് വീശി


കൊച്ചി: മുവാറ്റുപുഴ മാറാടിയിൽ വിദ്യാർത്ഥികൾക്ക് നേരെ വടിവാള് വീശി ഭീഷണി. ഫുട്ബോൾ കളിക്കിടെ കുട്ടികൾ തമ്മിൽ ഉണ്ടായ തർക്കത്തെ തുടർന്നാണ് മുവാറ്റുപുഴ സ്വദേശി ഹാരിസ് പി. എ വടിവാളുമായി എത്തിയത്. മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം അമീർ അലിയുടെ മകനാണ് ഹാരീസ്. സംഘാടകരുടെ പരാതിയിൽ മുവാറ്റുപുഴ ഹാരിസിനെ അറസ്റ്റ് ചെയ്തു.മുവാറ്റുപുഴ മറാടിയിൽ മിലാൻ ക്ലബിൻ്റെ നേതൃത്വത്തിൽ ശനിയാഴ്ച നടന്ന 16 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ഫുട്ബോൾ മത്സരത്തിനിടെയാണ് സംഭവം.

ഹാരിസിൻ്റെ മകൻ എതിർ ടീമിലെ കളിക്കാരുമായി തർക്കമുണ്ടായതോടെ, റഫറി ചുവപ്പ് കാർഡ് നൽകി പുറത്താക്കി. ഇതിനെ ചൊല്ലിയുളള തർക്കത്തിനൊടുവിലാണ് ഹാരിസ് വടിവാളുമായി മൈതാനത്ത് എത്തിയത്. കുട്ടികളാണ് ഫുട്ബോൾ കളിച്ചതെന്നും സംഭവം നടക്കുമ്പോൾ മുതിർന്നവരും സ്ഥലത്തുണ്ടായിരുന്നില്ലെന്നും മിലാൻ ക്ലബ് പ്രസിഡൻറ് അബ്ബാസ് പറഞ്ഞു.മുസ്ലിം ലീഗ് എറണാകുളം ജില്ലാ വൈസ് പ്രിസിഡൻറ് സംസ്ഥാന ചെറിയ പ്രവർത്തക അംഗവുമായ പി അമീർ അലിയുടെ മകനാണ് ഹാരിസ്.

രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് പൊലീസിലുൾപ്പെടെ സ്വാധീനം ചെലുത്തുന്നു എന്നാണ് ഡിവൈഎഫ്ഐയുടെ ആരോപണം. ക്ലബ്ബ് ഭാരവാഹികളുടെ പരാതിയനുസരിച്ച് കേസെടുത്ത് മൂവാറ്റുപുഴ പൊലീസ്, ഭീഷണിയുടെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചു.ആയുധ നിയമം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയതാണ് ഹാരിസിനെ അറസ്റ്റ് ചെയ്തത്.


أحدث أقدم