തലച്ചോറിനെ ബാധിക്കുന്ന പുതിയ വൈറസ് ചൈനയില്‍ കണ്ടെത്തി



തലച്ചോറിനെ ബാധിക്കുന്ന വെറ്റ്ലാന്‍ഡ് വൈറസ് (WELV) എന്ന് വിളിക്കപ്പെടുന്ന ഒരു പുതിയ വൈറസ് ചൈനയില്‍ കണ്ടെത്തി. രക്തം കുടിച്ച് ജീവിക്കുന്ന ചെള്ളുപോലുള്ള ചെറുജീവികളുടെ കടിയിലൂടെ മനുഷ്യരിലേക്ക് പടരുകയും ചില സന്ദര്‍ഭങ്ങളില്‍ ന്യൂറോളജിക്കല്‍ രോഗത്തിന് കാരണമാകുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ചൈനയില്‍ 2019 ജൂണില്‍ ജിന്‍ഷൗ നഗരത്തില്‍ 61 വയസ്സുള്ള ഒരു രോഗിയിലാണ് വൈറസ് ആദ്യമായി കണ്ടെത്തിയത്, മംഗോളിയയിലെ തണ്ണീര്‍ത്തടങ്ങളില്‍നിന്നും ചെള്ളുകള്‍ കടിച്ച് അഞ്ച് ദിവസത്തിന് ശേഷം അസുഖം ബാധിച്ചു. തുടര്‍ന്ന് രോഗിക്ക് പനി, തലവേദന, ഛര്‍ദ്ദി എന്നിവ അനുഭവപ്പെട്ടു. തുടര്‍ന്ന് ഗവേഷകര്‍ വടക്കന്‍ ചൈനയില്‍ സമഗ്രമായ അന്വേഷണം നടത്തി.

ആടുകള്‍, കുതിരകള്‍, പന്നികള്‍, ചിലയിനം എലികള്‍ എന്നിവയിലും വൈറസ് സാന്നിധ്യം ണ്ടെത്തി. വൈറസ് മനുഷ്യന്റെ പൊക്കിള്‍-സിര എന്‍ഡോതെലിയല്‍ കോശങ്ങളില്‍ ആക്രമണം നടത്തുകയും മാരകമായ അണുബാധയ്ക്ക് കാരണമാവുകയും ചെയ്യും.
أحدث أقدم