കോട്ടയത്ത് സിപിഎമ്മില്‍ തുടരുന്നതില്‍ മാണി ഗ്രൂപ്പില്‍ ഭിന്നത : ഭിന്നത പുതിയ മാനങ്ങളിലേക്ക്


കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ സിപിഎം വോട്ടുമറിച്ചതില്‍ തുടങ്ങിയ ഭിന്നത പാലാ നഗരസഭാ ഭരണത്തില്‍ ഉള്‍പ്പെടെ തുടരുകയാണ്.

തദ്ദേശ തെരഞ്ഞെടുപ്പിനു പത്തു മാസം മാത്രം ബാക്കി നില്‍ക്കെ സിപിഎമ്മിന്‍റെ ഏകാധിപത്യ നിലപാട് ജില്ലയില്‍ കേരള കോണ്‍ഗ്രസിനെ കൂടുതല്‍ ദുര്‍ബലമാക്കുമെന്നാണ് വിമര്‍ശനം.

ജില്ലാ പഞ്ചായത്തു മുതല്‍ പഞ്ചായത്തു വരെ നിലവിലുള്ള പ്രാതിനിധ്യം തുടരാനാകുന്നില്ലെങ്കില്‍ എല്‍ഡിഎഫ് സഖ്യത്തില്‍ തുടര്‍ന്നിട്ടു കാര്യമില്ലെന്നതാണ് നിലപാട്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍ അര ലക്ഷത്തിലേറെ സിപിഎം വോട്ടുകള്‍ കോണ്‍ഗ്രസിനും ബിഡിജെഎസിനുമായി ചോര്‍ന്നുവെന്നതിന് മാണി വിഭാഗത്തിന് കണക്കുണ്ട്.

വോട്ടുചോര്‍ച്ച തടയുന്നതില്‍ സിപിഎം നേതൃത്വം ജാഗ്രത കാണിച്ചുമില്ല. സിപിഎമ്മുകാര്‍ വിവിധ വാര്‍ഡുകളില്‍ തുഷാര്‍ വെള്ളാപ്പള്ളിയെ പിന്തുണച്ച്‌ ഒന്നാമതെത്തിച്ചു. സിപിഐയ്ക്ക് കരുത്തുള്ള വൈക്കത്ത് ഇത്രയും വോട്ട് ചോര്‍ന്നതുമില്ല.

ഇക്കാര്യം ഇടതുമുന്നണിയില്‍ ചര്‍ച്ചയാക്കണമെന്ന കേരള കോണ്‍ഗ്രസ്-എം ആവശ്യം സിപിഎം മുഖവിലയ്‌ക്കെടുക്കാതെ വന്നതും പ്രവര്‍ത്തകരില്‍ അതൃപ്തിക്കിടയാക്കി.
أحدث أقدم