ഓട്ടോയിൽ പാട്ട് വെച്ചില്ല…ഓട്ടോ ഡ്രൈവറെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ..


ഓട്ടോയിൽ പാട്ട് വയ്ക്കാത്തതിന് ഓട്ടോ ഡ്രൈവറെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. മലപ്പുരം തിരൂർ വെട്ടം ചീർപ്പിൽ ഓട്ടോഡ്രൈവറെ വെട്ടിപ്പരിക്കേൽപിച്ച പ്രതിയാണ് അറസ്റ്റിലായത്. തൃശൂർ ചെറുതുരുത്തി സ്വദേശി തച്ചകത്ത് അബ്ദുൽ ഷഫീഖ്(28) ആണ് അറസ്റ്റിലായത്. കൽപകഞ്ചേരി കല്ലിങ്ങപ്പറമ്പിൽ സ്വദേശി കരുവായി പറമ്പിൽ കറുപ്പന്റെ മകൻ ഉണ്ണികൃഷ്ണനാണ് (35) വെട്ടേറ്റ് ഗുരുതര പരിക്കേറ്റത്.
ചൊവ്വാഴ്ച അർധരാത്രിയാണ് സംഭവം. കോട്ടക്കൽ ബസ് സ്റ്റാൻഡ് ഭാഗത്തുനിന്ന് രാത്രി 11.30ഓടെ ട്രിപ്പ് വിളിച്ച് പോകുന്നതിനിടെ വെട്ടം ചീർപ്പിലെത്തിയപ്പോഴാണ് 28കാരൻ ഡ്രൈവറുടെ ചെവിക്കും തലക്കും കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഉണ്ണികൃഷ്ണനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

        
أحدث أقدم