യൂത്ത് കോൺ​ഗ്രസ് സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി ജില്ലാകമ്മിറ്റി…. പണം തട്ടിയെന്ന പരാതിയിൽ കഴമ്പുണ്ട്,സസ്പെൻഷൻ…


വയനാട് ദുരിതാശ്വാസത്തിന്‍റെ പേരില്‍ പിരിവ് നടത്തി പണം തട്ടിയെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കുന്ന നടപടിയുമായി കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം. യൂത്ത് കോണ്‍ഗ്രസ് നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കഴമ്പില്ലെന്ന് കണ്ടെത്തിയ പരാതിയില്‍ കുറ്റാരോപിതനായ പാര്‍ട്ടി പ്രവര്‍ത്തകനെ ഡിസിസി പ്രസിഡന്‍റ് സസ്പെന്‍റ് ചെയ്തതോടെ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം വെട്ടിലായി. പണപ്പിരിവ് സംബന്ധിച്ച പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമായതിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കോഴിക്കോട് ഡി സി സി പ്രസി‍ഡന്‍റ് കെ പ്രവീണ്‍കുമാര്‍ .


أحدث أقدم