വിശ്വകർമ്മജരിലെ സ്വർണ്ണ പണി ചെയ്യുന്ന വിഭാഗത്തെ ആക്ഷേപിക്കത്തക്ക രീതിയിൽ പി വി അൻവർ നടത്തിയ പരാമർശം പ്രതിഷേധാർഹമാണെന്നും, അദ്ദേഹം അത് പിൻവലിക്കണമെന്നും *കേരള വിശ്വകർമ്മ സഭ കോട്ടയം താലൂക്ക് യൂണിയൻ ആവശ്യപ്പെട്ടു.* പരമ്പരാഗതമായി ജോലി ചെയ്യുന്ന വിശ്വകർമ്മജർ ഓടക്കുഴൽ ഊതിയല്ല സ്വർണ്ണപ്പണി ചെയ്യുന്നതെന്ന് പി വി അൻവർക്ക് അറിയല്ലെന്നത് ഖേദകരമാണ്. ഹിന്ദുമത വിശ്വാസികൾ ഓടക്കുഴലിനെ ആരാധനായോടും, ദൈവീകമായും കണക്കാക്കി വരുന്നതാണ്.
പൊതുസമൂഹവുമായി ബന്ധപ്പെട്ട് നിൽക്കുന്ന ഒരാൾക്ക് ഈ വസ്തുത അറിയേണ്ടതാണ്. ആർഷഭാരത സംസ്കാരത്തിൻ്റെ നിർമ്മിതികൾ കെട്ടിപ്പടുത്തവരാണ് വിശ്വകർമ്മജർ. പരമ്പരാഗതമായ കുലത്തൊഴിലിന്റെ അടിസ്ഥാനത്തിൽ ഉയർന്നുവന്നതാണ് ഭാരതസംസ്കാരത്തിലെ ഊടും പാവുമായ ക്ഷേത്രങ്ങളും കൊട്ടാരങ്ങളും മറ്റും. ജാതിയും, മതവും നോക്കാതെ കുറ്റക്കാരനായ വ്യക്തി ശിക്ഷിക്കപ്പെടണം.
അന്വേഷണം 'നടന്നുകൊണ്ടിരിക്കെ അതിൽ ഉൾപ്പെട്ട ഒരു വ്യക്തിയുടെ ജാതിയെ അപകീർത്തി പെടുത്തുന്ന തരത്തിലുള്ള പരാമർശം ഒരു പൊതുപ്രവർത്തകന് ചേർന്നതല്ല. കുലത്തൊഴിൽ ചെയ്തു വരുന്നവർക്ക് മാന്യമായ ജീവിതം നയിക്കുവാൻ ഉള്ള സാഹചര്യം കേരളത്തിലുണ്ട്.പി വി അൻവർ നടത്തിയ പ്രസ്താവന സാംസ്കാരിക കേരളത്തിന് യോജിക്കുന്നതല്ല.പ്രസ്താവനയിലെ പിശക് തിരുത്തി പൊതു സമക്ഷത്ത് അത് പിൻവലിക്കാൻ പി വി അൻവർ തയ്യാറാകണമെന്ന് *കേരള വിശ്വകർമ്മ സഭ കോട്ടയം താലൂക്ക് യൂണിയൻ സെക്രട്ടറി വി.കെ.അനൂപ് കുമാർ, യൂണിയൻ പ്രസിഡൻറ് മുരളി തകിടിയേൽ, ട്രഷറാർ കെ.കെ. അനിൽകുമാർ എന്നിവർ ആവശ്യപ്പെട്ടു.* *സംസ്ഥാന സമിതി അംഗം* *കെ.ബി.സോമശേഖരൻ ഉദ്ഘാടനം ചെയ്തു.*