ഞെട്ടിച്ച് കെജ്രിവാൾ; രണ്ടുദിവസത്തിനുള്ളിൽ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കും


ജാമ്യം ലഭിച്ച ജയിൽ മോചനത്തിന് രണ്ട് ദിവസത്തിനു ശേഷം രാജി പ്രഖ്യാപിച്ച് ഞെട്ടിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇന്ന് പാർട്ടി ഓഫീസിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് കെജ്രിവാൾ പ്രഖ്യാപനം നടത്തിയത്.

”രണ്ട് ദിവസം കഴിഞ്ഞ് ഞാൻ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കും, ജനവിധി പ്രഖ്യാപിക്കുന്നത് വരെ ഞാൻ ആ കസേരയിൽ ഇരിക്കില്ല. ഡൽഹിയിൽ തെരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കിയുണ്ട്. കോടതിയിൽ നിന്ന് എനിക്ക് നീതി ലഭിച്ചു, ഇനി ജനകീയ കോടതിയിൽ നിന്ന് നീതി ലഭിക്കും. ജനങ്ങളുടെ ആജ്ഞയ്ക്ക് ശേഷം മാത്രമേ ഞാൻ മുഖ്യമന്ത്രി കസേരയിൽ ഇരിക്കൂ”-കെജ്രിവാളിൻ്റെ വാക്കുകൾ ഇങ്ങനെ.

കെജ്രിവാൾ നിരപരാധിയാണോ അതോ കുറ്റക്കാരനാണോ എന്ന് എനിക്ക് ഡൽഹിയിലെ ജനങ്ങളോട് വേണം, ഞാൻ പ്രവർത്തിച്ചിട്ടുണ്ട് എനിക്ക് വോട്ട് ചെയ്യൂ, ഡൽഹിക്ക് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ രണ്ട് ദിവസത്തിനകം എഎപിമാരുടെ യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.

രാജിക്കുശേഷം ജനങ്ങളുടെ ഇടയിലേക്ക് പോയി പിന്തുണ അഭ്യർത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ഡൽഹിയിലെ തിരഞ്ഞെടുപ്പും മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പിനൊപ്പം നവംബറിൽ നടത്തണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു.
أحدث أقدم