പ്രവാസി യുവതി നോക്കാൻ ഏൽപ്പിച്ച ഏഴു വയസുകാരന് ക്രൂര മർദനം.. അംഗനവാടി ടീച്ചർക്കെതിരെ കേസ്…


 നോക്കാൻ ഏൽപ്പിച്ച ഏഴു വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച് അംഗനവാടി ടീച്ചർ. കോഴിക്കോട് കോടഞ്ചേരിയിലാണ് സംഭവം. കോടഞ്ചേരി കുന്നേൽ മിനിയുടെ മകൻ കൗശിക്കിനാണ് മർദ്ദനമേറ്റത്. കോടഞ്ചേരി ഉല്ലാസ് നഗർ കൊല്ലം പറമ്പിൽ ബിജി എന്ന അംഗനവാടി ടീച്ചറാണ് കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ചത്. ജൂലൈ മാസം മിനി വിദേശത്തേക്ക് പോകുമ്പോൾ കുഞ്ഞിനെ അംഗനവാടി ടീച്ചറെ ഏൽപ്പിക്കുകയായിരുന്നു.മിനി നാട്ടിലെത്തിയപ്പോഴാണ് ക്രൂരമായ പീഡന വിവരങ്ങൾ അറിയുന്നത്. ദേഹമാസകളും പരിക്കേറ്റ മകനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും കോടഞ്ചേരി തുടർന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്തു. സംഭവത്തിൽ ജുവൈനൽ ജസ്റ്റിസ് ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കോടഞ്ചേരി പൊലീസ് കേസെടുത്തിട്ടുണ്ട്.
أحدث أقدم