പുതുപ്പള്ളി മിനി സിവിൽ സ്റ്റേഷന് ഉമ്മൻചാണ്ടിയുടെ പേര് നൽകും: എം.ബി. രാജേഷ്



പുതുപ്പള്ളി: പുതുപ്പള്ളിയിലെ പഞ്ചായത്തുവക മിനി സിവിൽ സ്റ്റേഷന് മുൻ മുഖ‍്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് നൽകുമെന്ന് മന്ത്രി എം.ബി. രാജേഷ്. കമ്മ‍്യൂണിറ്റി ഹാളിന് ഇ.എം.എസിന്‍റെ പേര് നൽകുന്നതുമായി ബന്ധപ്പെട്ട് വിവാദമുയർന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രഖ‍്യാപനവുമായി മന്ത്രി രംഗത്തെത്തിയത്. കമ്മ‍്യൂണിറ്റി ഹാളിന് ഇ.എം.എസിന്‍റെ പേര് നൽകുന്ന ചടങ്ങിനിടെയാണ് മന്ത്രിയുടെ പ്രഖ‍്യാപനം. ഇ.എം.എസിന്‍റെ പേര് മാത്രമേ ആദരിക്കാവു എന്ന നിലപാട് ഇടതുപക്ഷത്തിനില്ലെന്നും മന്ത്രി പറഞ്ഞു.

ഈ കാര‍്യം അറിയിക്കാൻ ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനുമായി ബന്ധപ്പെട്ടിരുന്നുവെന്നും അദേഹം വിദേശത്തായതിനാൽ ഉമ്മൻചാണ്ടിയുടെ പേര് നൽകാനുള്ള തീരുമാനം അദേഹത്തെ അറിയിക്കാൻ കഴിഞ്ഞില്ലെന്നും മന്ത്രി വ‍്യക്തമാക്കി




أحدث أقدم