ടാലൻ്റ് റൗണ്ട്, നാഷണൽ കോസ്റ്റ്യൂം റൗണ്ട്, ഡിസൈനേഴ്‌സ് റൗണ്ട് എന്നിങ്ങനെ മൂന്ന് റൗണ്ടുകളായായിരുന്നു മത്സരം. ഏറെ നാളത്തെ ആഗ്രഹമാണ് സഫലമായതെന്നും വളരെയേറെ സന്തോഷമുണ്ടെന്നും മിസിസ് ഇൻ്റർനാഷണൽ റണ്ണർ അപ്പ് കിരീടം ചൂടിയശേഷം അവർ പ്രതികരിച്ചു. ഡാൻസ് ഡ്രാമ അവതരിപ്പിച്ച് മികവ് തെളിയിച്ച വിനീത മിസിസ് ടാലൻ്റഡ് ദിവയായി ടാലൻ്റ് റൗണ്ടിൽ വിജയിച്ചിരുന്നു. മിസിസ് ബ്യൂട്ടിഫുൾ ഇൻ ആൻഡ് ഔട്ട് ബ്യൂട്ടിയുടെ കിരീടവും സ്വന്തമാക്കി. നാഷണൽ കോസ്റ്റ്യൂം റൗണ്ടിൽ മികച്ച പ്രകടനമാണ് വിനീത കാഴ്ചവെച്ചത്. ഇന്ത്യൻ പാരമ്പര്യ വേഷം ധരിച്ചായിരുന്നു വിനീത മത്സരത്തിനെത്തിയത്.