തൃശൂരില്‍ വൈദികന്‍ ബിജെപിയില്‍ ചേര്‍ന്നു




തൃശൂരില്‍ വൈദികന്‍ ബിജെപിയില്‍ ചേര്‍ന്നു. കുരിയച്ചിറ മാര്‍ മാറി സ്ലീഹ പള്ളി വികാരി ഫാദര്‍ ഡെന്നി ജോണ്‍ ആണ് ബിജെപിയുടെ അംഗത്വ കാമ്പയിനിടെ ബിജെപിയില്‍ ചേര്‍ന്നത്. തൃശൂരിലെ തിയേറ്റര്‍ ഉടമ ഡോ. ഗിരിജയും ബിജെപിയില്‍ ചേര്‍ന്നു.

നേരത്തെ തിയേറ്റര്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് പല പ്രതിസന്ധികളും ഗിരിജ നേരിട്ടിരുന്നു. സൈബര്‍ ആക്രമണവും ഗിരിജ നേരിടേണ്ടി വന്നിട്ടുണ്ട്. സ്വന്തം തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ പ്രചാരണത്തിനും ബുക്കിങ്ങിനുമായി ഗിരിജ സമൂഹ മാധ്യമത്തിലിടുന്ന പോസ്റ്റുകളിലെല്ലാം മോശം കമന്റുകളായിരുന്നു വന്നിരുന്നത്
أحدث أقدم