ഹോം നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് യുവതിക്ക് പീഡനം..യുവാവ് അറസ്റ്റിൽ…


ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മലപ്പുറം എടവണ്ണപ്പാറ സ്വദേശി മുഹമ്മദ് അഷ്റഫ് ആണ് പിടിയിലായത്. ഹോം നഴ്സിങ് ജോലി വാഗ്ദാനം ചെയ്തു യുവതിയെ പീഡിപ്പിച്ച കേസിലാണ് പ്രതിയെ പിടികൂടിയത്.കഴിഞ്ഞ വർഷം ഓഗസ്റ്റിലായിരുന്നു കേസിന് ആസ്പദായ സംഭവം. യുവതിക്ക് ജോലി വാഗ്ദാനം ചെയ്തശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് പ്രതി കണ്ണൂരിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് അറസ്റ്റ്.
أحدث أقدم