ബലാത്സംഗക്കുറ്റത്തിന് വധശിക്ഷ….നിമയഭേദഗതി ബില്‍ പാസാക്കി പശ്ചിമ ബംഗാള്‍ നിയമസഭ…


ബലാത്സംഗക്കുറ്റത്തിന് വധശിക്ഷ ഉറപ്പാക്കുന്ന നിയമഭേദഗതി ബില്‍ ഏകകണ്ഠമായി പാസാക്കി പശ്ചിമ ബംഗാള്‍ നിയമസഭ. അതിക്രമ കേസുകളില്‍ 21 ദിവസത്തിനകം അന്വേഷണം പൂര്‍ത്തീകരിക്കാനും, രാത്രി ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് പ്രത്യേക സുരക്ഷയൊരുക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. നിയമനിര്‍മ്മാണത്തെ ചരിത്രപരമായ നീക്കമെന്നാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി നിയമസഭയില്‍ വിശേഷിപ്പിച്ചത്.

എന്നാല്‍ ഇന്ത്യന്‍ ശിക്ഷാനിയമങ്ങളെ ഭേദഗതി ചെയ്യുന്ന ബില്‍ നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ സംശയം ഉണ്ട്. നിയമസഭയില്‍ പാസായതോടെ ബില്‍ ഗവര്‍ണറുടെ അനുമതിക്കായി അയച്ചിരിക്കുകയാണ്. നിയമോപദേശം തേടിയ ശേഷമാകും ബില്ലില്‍ ഗവര്‍ണറുടെ തീരുമാനം. ഗവര്‍ണറുടെ അനുമതി ലഭിച്ചാല്‍ ബില്‍ രാഷ്ട്രപതിയുടെ അനുമതിക്കായി പോകും.

        
أحدث أقدم