പാമ്പാടിയിൽ കടയിൽ കയറി അക്രമണം ,സംഭവത്തിൽ വൻ ട്വിസ്റ്റ് ഇരുകൂട്ടരും തമ്മിൽ ഉണ്ടായ തർക്കത്തിൽ അബദ്ധത്തിൽ പേപ്പർ കട്ടർ കൊണ്ട് ഉണ്ടായ മുറിവ് എന്ന് കണ്ടെത്തൽ


✒️ ജോവാൻ മധുമല
പാമ്പാടി : പാമ്പാടിയിൽ കടയിൽ കയറി അക്രമണം ,സംഭവത്തിൽ വൻ ട്വിസ്റ്റ് ഇരുകൂട്ടരും തമ്മിൽ ഉണ്ടായ തർക്കത്തിൽ അബദ്ധത്തിൽ പേപ്പർ കട്ടർ കൊണ്ട് ഉണ്ടായ മുറിവ് എന്ന് പാമ്പാടി പോലീസ് കണ്ടെത്തി

ഇന്ന് രാവിലെ പാമ്പാടി M G M Jn ൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ആണ് സീൽ ചെയ്യാനെത്തിയവർ കത്തിക്ക് മുറിവ് ഏൽപ്പിച്ചു എന്ന പരാതി പാമ്പാടി പോലീസിന് ലഭിച്ചത്
തുടർന്ന് SHOറിച്ചാർഡ് വർഗീസിൻ്റെ  നിർദ്ധേശ പ്രകാരം 2 മണിക്കൂറിനുള്ളിൽ പ്രതികളായി ചൂണ്ടിക്കാട്ടപ്പെട്ടവരെ പാമ്പാടി പോലീസ് ഫോൺ നമ്പർ കേന്ദ്രീകരിച്ച് കസ്റ്റഡിയിൽ എടുത്തു 


വിശദമായ ചോദ്യം ചെയ്യലിൽ കടയിൽ ഉണ്ടായിരുന്ന തെർമോകോൾ കട്ടർ ( പേപ്പർ കട്ടർ ) നിന്നാണ് ഗോപന് മുറിവേറ്റത് എന്ന് കണ്ടെത്തി
ഇവർ തമ്മിൽ കടയിൽ വച്ച് തർക്കം നടന്നിരുന്നു

സീലുകൾ ,ലെറ്റർ പാഡുകൾ എന്നിവ ഓർഡർ എടുത്ത് കമീഷൻ വ്യവസ്ഥയിൽ ചെയ്യുന്ന ചേന്നംപള്ളി സ്വദേശിയും മകനും ആണ് ഗോപൻ്റെ സ്ഥാപനത്തിൽ എത്തിയത് ഇവർ സബ്ബ് എടുത്ത് വർക്ക് ചെയ്യുന്നതിനാൽ ആണ് വ്യാജ സീൽ നിർമ്മിക്കാൻ എത്തിയവർ എന്ന് തെറ്റിദ്ധരിച്ചത് 
സീൽ നിർമ്മിക്കുന്ന കാര്യം സംസാരിച്ച് ഒടുവിൽ തർക്കത്തിൽ എത്തുകയായിരുന്നു 
തുടർന്നുണ്ടായ ഉന്തിലും തള്ളിലുമാണ് മുറിവേറ്റത്
ഇരു കൂട്ടരെയും വിളിച്ച് പോലീസ് സാനിധ്യത്തിൽ ഇരു കൂട്ടരെയും താക്കീത് ചെയ്ത് വിട്ടു
أحدث أقدم