കന്യാകുമാരി കോതയാറിൽ ഭൂചലനം…





നാഗർകോവിൽ : കന്യാകുമാരി ജില്ലയിലെ കോതയാറിൻ്റെ പരിസര പ്രദേശങ്ങളിൽ ഇന്നലെ നേരിയതോതിൽ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. മാർക്കറ്റ് ഭാഗത്തും, പവർ സ്റ്റേഷൻ പരിസരത്തും ഏതാനും സെക്കൻഡുകൾ മാത്രം ജനങ്ങൾക്ക് നേരിയ ചലനം അനുഭവപ്പെട്ടു. മാർക്കറ്റിൽനിന്ന് രണ്ട് കി.മീറ്റർ ദൂരെയുള്ള കൊടുത്തുറമലയിൽ രണ്ട് മിനിറ്റോളം ഭൂചലനം അനുഭവപ്പെട്ടതായി സ്ഥലവാസികൾ പറയുന്നു.

അടുക്കിവെച്ചിരുന്ന പാത്രങ്ങൾ താഴെവീണതായും, ജനങ്ങൾ ചുമരുകളിലും, മരങ്ങളിലും പിടിച്ചുനിൽക്കേണ്ട വിധത്തിൽ ചലനമുണ്ടായതായും പറയുന്നു. പശ്ചിമഘട്ട മലകളുടെ അടിവാരത്തിലുള്ള തിരുനെൽവേലി, തെങ്കാശിഭാഗത്തും നേരിയ ഭൂചലനം അനുഭവപ്പെട്ടതായി പറയപ്പെടുന്നു.
أحدث أقدم