സി.പി.എം. ബ്രാഞ്ച് സമ്മേളനത്തിനിടെ പ്രതിനിധി കുഴഞ്ഞ് വീണ് മരിച്ചു…


അമ്പലപ്പുഴ: സി.പി.എം. ബ്രാഞ്ച് സമ്മേളനത്തിനിടെ സമ്മേളന പ്രതിനിധി കുഴഞ്ഞ് വീണ് മരിച്ചു. മണ്ണഞ്ചേരി ലോക്കൽ കമ്മിറ്റിയിലെ പനയിൽ ബ്രാഞ്ചിൽ ഇന്ന് നടന്ന സമ്മേളനത്തിൽ പങ്കെടുത്ത് ചർച്ചയിൽ സംസാരിച്ച് കൊണ്ടിരിക്കവേ പഞ്ചായത്ത് 21-ാം വാർഡ് ഞാറകുളങ്ങരക്ക് സമീപം പട്ടേകാട്ട് ചിറയിൽ എസ്. വേണുഗോപാലാണ് (61) കുഴഞ്ഞ് വീണു മരിച്ചത്. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്ക്കാരം നാളെ (26.09.2024, വ്യാഴം) രാവിലെ വീട്ടുവളപ്പിൽ.


أحدث أقدم