മംഗലപുരം ശാസ്തവട്ടം സ്വദേശി ഷൈജു (45) ആണ് മരിച്ചത്.
ഇന്ന് വൈകീട്ട് 5 മണിയ്ക്കാണ് അപകടമുണ്ടായത്.
ശാസ്തവട്ടത്തെ ക്ലബിലെ ഓണാഘോഷത്തിനിടയിലേക്ക് ബൈക്ക് പാഞ്ഞ് കയറുകയായിരുന്നു. അപകടത്തില്‍ മരിച്ച ഷൈജു ക്ലബിലെ ഓണാഘോഷംകാണാനെത്തിയതായിരുന്നു.
മൂന്ന് പേരായിരുന്നു ബൈക്കില്‍ സഞ്ചരിച്ചിരുന്നത്.
അപകടത്തെ തുടർന്ന് ദൂരെയ്ക്ക് തെറിച്ചു വീണ ഷൈജുവിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ആറരയോടെ മരിക്കുകയായിരുന്നു.
ബൈക്കോടിച്ചിരുന്ന പെരുങ്ങുഴി സ്വദേശി റോഷൻ രാജിനും അപകടത്തില്‍ ഗുരുതര പരിക്കുണ്ട്.