ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമം..തടയാൻ ശ്രമിച്ച ബിജെപി നേതാവിനെ കൊലപ്പെടുത്തി…


മാല പൊട്ടിക്കാനുള്ള ശ്രമം തടുക്കുന്നതിനിടെ ബിജെപി നേതാവിനെ മോഷ്ടാക്കൾ വെടിവച്ചു കൊന്നു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം ഉണ്ടായത്.ബിഹാറിലെ പട്നയിലാണ് സംഭവം. മുന്ന ശർമ്മ എന്നറിയപ്പെടുന്ന ശ്യാം സുന്ദർ മനോജ് ആണ് കൊല്ലപ്പെട്ടത്.അക്രമികൾ മോട്ടോർ സൈക്കിളിലാണ് എത്തിയത്ബൈക്കിലിരുന്നുകൊണ്ട് മോഷ്ടാക്കൾ മുന്ന ശർമ്മയുടെ കഴുത്തിലെ മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു .മൊബൈൽ ഫോണും തട്ടിപ്പറിച്ചു. തുടർന്ന് മുന്ന ശർമ്മയുടെ തലയിലേക്ക് വെടിയുതിർക്കുകയും ചെയ്തു.  ആക്രമികളുടെ ലക്ഷ്യം മോഷണം തന്നെയാണോയെന്ന് ഇപ്പോൾ വ്യക്തമല്ല. മാല പൊട്ടിക്കാൻ ശ്രമിച്ചെങ്കിലും മാല കൊണ്ടുപോയിട്ടില്ല. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
أحدث أقدم