കുവൈറ്റിൽ കപ്പൽ മറിഞ്ഞ് അപകടം..കാണാതായവരിൽ മലയാളിയും…


കുവൈറ്റ് സമുദ്രാതിർത്തിയിൽ കപ്പൽ മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായവരിൽ മലയാളിയും. കണ്ണൂർ ആലക്കോട് സ്വദേശി അമലിനെയാണ് അപകടത്തിൽ കാണാതായത്. ഇറാനിയൻ കപ്പലായ അറബക്തറിൽ ജീവനക്കാരനായിരുന്നു അമൽ. ആറ് മൃതദേഹങ്ങൾ ഇറാൻ കുവൈറ്റ് സേനകളുടെ സംയുക്ത തെരച്ചിലിൽ കണ്ടെത്തിയിട്ടുണ്ട്.ആരെയും തിരിച്ചറിഞ്ഞിട്ടില്ല. ഡിഎൻഎ പരിശോധനയ്ക്കായി അമലിന്‍റെ പിതാവിന്‍റെ സാമ്പിൾ കുവൈറ്റിലെ ഇന്ത്യൻ എംബസിക്ക് അയച്ചു. എട്ട് മാസം മുമ്പാണ് അമൽ ഇറാനിയൻ കപ്പലിൽ ജോലിയിൽ പ്രവേശിപ്പിച്ചത്. കരാർ പൂർത്തിയാക്കി അടുത്തമാസം മടങ്ങാനിരിക്കെയാണ്
' അപകടം..
أحدث أقدم