യുകെയിലെ ബെല്‍ഫാസ്റ്റില്‍ താമസിക്കുന്ന പത്തനാപുരം സ്വദേശി കുഴഞ്ഞു വീണു മരിച്ചു. 63 വയസ്സുകാരന്‍ ജെയ്സണ്‍ പൂവത്തൂരാണു മരിച്ചത്. ബെല്‍ഫാസ്റ്റിലെ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. മരണ കാരണം ഹൃദയാഘാതമാണെന്നു സ്ഥിരീകരിച്ചു.
ഭാര്യ ലിനി - ജെയസണ്‍. ബെല്‍ഫാസ്റ്റ് സിറ്റി ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്സാണ് ലിനി.
(പത്തനംതിട്ട കടമ്മനിട്ട വലയിന്തി കാവിന് കിഴക്കേല്‍ കുടുംബാംഗം). മക്കള്‍: ഫാ. കാല്‍വില്‍ ജെയ്സണ്‍ ( യുകെയില്‍ ഓര്‍ത്തഡോക്സ് വികാരി - ഓര്‍ത്തഡോക്സ് സഭ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാനനം), റിമ പൂവത്തൂര്‍. മരുമകള്‍ - സാന്ദ്ര പൂവത്തൂര്‍.
2000ല്‍ വടക്കന്‍ അയര്‍ലണ്ടിലേക്ക് കുടിയേറിയ മലയാളികളിലൊരാളാണ് ജയസ്ണ്‍. ഓംനി അസോസിയേഷനിലെ സജീവപ്രവര്‍ത്തകനാണ്. പത്തനാപൂരം സ്വദേശിയായ ജെയ്സണ്‍ ബെല്‍ഫാസ്റ്റ് സെന്റ് മൊര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ചിലെ അംഗമാണ്. മൃതദേഹ സംസ്‌കാരം അടൂര്‍ ഇളമണ്ണൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍.