സ്വർണം പവന് 53,360 രൂപയിൽ തുടരുകയാണ്. തിങ്കളാഴ്ചയാണ് സ്വർണവിലയിൽ ഒടുവിൽ മാറ്റമുണ്ടായത്. അന്ന് പവന് 200 രൂപ കുറഞ്ഞിരുന്നു
ഓഗസ്റ്റ് അവസാന ആഴ്ച മുതലാണ് സ്വർണവിലയിൽ ഇടിവ് അനുഭവപ്പെട്ട് തുടങ്ങിയത്. നാല് ദിവസം കൊണ്ട് 360 രൂപ കുറഞ്ഞിരുന്നു. ഇതിന് ശേഷം മാറ്റമില്ലാതെ തുടരുകയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6670 രൂപയാണ്. 18 കാരറ്റ് സ്വർണം ഗ്രാമിന് 5530 രൂപയാണ്. വെള്ളിയുടെ വിലയിലും കുറവുണ്ട്. സാധാരണ വെള്ളി ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 89 രൂപയായി.