ജാമ്യം നല്‍കരുത്..മുകേഷിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി പൊലീസ്….


ബലാത്സംഗക്കേസില്‍ പ്രതിയായ നടന്‍ മുകേഷ് എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനൊരുങ്ങി പൊലീസ്.ഇതുമായി ബന്ധപ്പെട്ട് പൊലീസ് നാളെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും.മുകേഷിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും, ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നും പൊലീസ് കോടതിയെ അറിയിക്കും. മുകേഷിനെതിരായ ബലാത്സംഗക്കേസില്‍ വിശദമായ അന്വേഷണം വേണമെന്ന് പ്രത്യേക അന്വേഷണ സംഘവും കോടതിയെ അറിയിക്കും.

നടിയുടെ ലൈംഗികപീഡന പരാതിയില്‍ കൊച്ചി മരട് പൊലീസാണ് മുകേഷിനെതിരെ ബലാത്സംഗക്കുറ്റം അടക്കം ചുമത്തി കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതിക്കാരിയെ മുകേഷിന്റെ കൊച്ചിയിലെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുത്തിരുന്നു.
أحدث أقدم