ബിജെപി നേതാവിന്റെ ഭാര്യ പൊലീസ് ഉദ്യോഗസ്ഥനൊപ്പം ഒളിച്ചോടി..ഒപ്പം രണ്ടുകോടിയും അടിച്ചോണ്ട് പോയി…


ബിജെപി നേതാവിന്റെ 45 കാരിയായ ഭാര്യ പൊലീസ് ഉദ്യോഗസ്ഥനൊപ്പം ഒളിച്ചോടി. ഇവരെക്കാള്‍ 15 വയസിന് ഇളയ പോലീസുകാരനൊപ്പമാണ് ഒളിച്ചോടിയത്.ഉത്തര്‍പ്രദേശിലെ ബദോഹിയിലാണ് സംഭവം.കഴിഞ്ഞ ദിവസമാണ് ബദോഹിയില്‍ നിന്നുള്ള ബിജെപി നേതാവ് ഭാര്യയെ കാണ്മാനില്ലെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കിയത്. ഒരു വര്‍ഷം മുമ്പാണ് വാടകയ്ക്ക് താമസിക്കാന്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ എത്തിയത്. രാജ് തിവാരി എന്നാണ് ഇയാളുടെ പേര്. തുടര്‍ന്ന് ഇയാളും 45കാരിയും തമ്മില്‍ പ്രണയത്തിലായി. ഇക്കാര്യം ബിജെപി നേതാവ് അറിഞ്ഞതുമില്ല. ഒടുവില്‍ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഇവരെ ഇയാള്‍ ഭീഷണിപ്പെടുത്തുന്ന സാഹചര്യമുണ്ടായതോടെ ബിജെപി നേതാവ് വിവരങ്ങള്‍ അറിഞ്ഞു.

ഇതോടെ പൊലീസ് ഉദ്യോഗസ്ഥനെ വാടകവീട്ടില്‍ നിന്നും ഇയാള്‍ പുറത്താക്കുകയും ഭാര്യയെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസം ഇവർ ഒളിച്ചോടുകയായിരുന്നു.വീട്ടില്‍ ആരുമില്ലാത്ത സമയത്ത് രണ്ട് കോടി വിലമതിക്കുന്ന ആഭവരണവും പണമായി നാലു ലക്ഷവും ഇവര്‍ കൈലാക്കിയാണ് കടന്നുകളഞ്ഞത്.ഏഴു വയസുകാരനായ മകനെയും കൂട്ടിയാണ് ഇവര്‍ കാമുകനൊപ്പം പോയത്. ഇതുവരെയും ഇരുവരെയും കണ്ടെത്താനായിട്ടില്ല. സാമ്പത്തിക നേട്ടത്തിനായി ഭാര്യയെ പൊലീസ് ഉദ്യോഗസ്ഥന്‍ കടത്തിക്കൊണ്ടുപോയതെന്നാണ് ബിജെപി നേതാവ് ആരോപിക്കുന്നത്.
أحدث أقدم