കാണാതായ വരന്‍ വിഷ്ണുജിത്തിനെ കണ്ടെത്തി..കണ്ടെത്തിയത്…


മലപ്പുറത്തുനിന്ന് കാണാതായ വിഷ്ണുജിത്തിനെ കണ്ടെത്തി.നിലവിൽ മലപ്പുറം പോലീസിന്റെ കസ്റ്റഡിയിലാണ് വിഷ്ണുജിത്ത്.വിഷ്ണുവിനെ ഊട്ടിയിൽ നിന്നുമാണ് പോലീസ് കണ്ടെത്തിയത്.പ്രതിശ്രുത വരനായ വിഷ്ണുജിത്തിനെ കാണാതായി ആറാമത്തെ ദിവസമാണ് കണ്ടെത്തിയിരിക്കുന്നത്.ഇന്ന് വിഷ്ണുവിന്റെ ഫോൺ ഓണായിരുന്നു. തുടർന്ന് ഊട്ടി കൂനൂരില്‍ നിന്ന് റിങ്ങ് ചെയ്തു. സഹോദരി വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തെങ്കിലും ഒന്നും സംസാരിച്ചില്ല .തുടർന്ന് വിവരം പോലീസിൽ അറിയിച്ചു.പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് വിഷ്ണുവിനെ കണ്ടെത്തിയത്.സ്വമേധയാ പോയതാണെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.വിഷ്ണുവിന്റെ മൊഴി എടുത്താൽ മാത്രമേ കൂടുതൽ കാര്യങ്ങൾ അറിയാൻ സാധിക്കുവെന്ന് പൊലീസ് പറഞ്ഞു.
أحدث أقدم