കാറിൽ 8 മാസം പ്രായം ഉള്ള കുട്ടിയും ,3വയസ്സുള്ള കുട്ടിയും ഒരു സ്ത്രീയും ഉണ്ടായിരുന്നു കോട്ടയം പനച്ചിക്കാട് അമ്പാട്ടുകടവിലാണ് കാർ പാടശേഖരത്തിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. ഭാഗ്യത്തിന് യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നിയന്ത്രണം നഷ്ടമായി കാർ പാടശേഖരത്തിലേക്ക് മറിയുകയായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം സംഭവിച്ചത്.