അൻവർ സിപിഎമ്മിനെ ബാധിക്കുന്ന പ്രശ്‌നമേ അല്ല, ഒരു വേവലാതിയുമില്ല: ടിപി രാമകൃഷ്ണൻ


അൻവറിന്റെ രാഷ്ട്രീയ വിശദീകരണത്തിൽ ഒരു പ്രത്യേകതയും സിപിഎമ്മും എൽഡിഎഫും കാണുന്നില്ലെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. അൻവറിന്റെ രാഷ്ട്രീയ വിശദീകരണം താത്കാലികം മാത്രമാണ്. അത് ഫലം ഉള്ളവാക്കാൻ പോകുന്നില്ല. കേരളത്തിന്റെ പഴയകാല ചരിത്രം പരിശോധിച്ചാൽ ഇങ്ങനെയുള്ള എത്രയോ സംഭവങ്ങൾ നടന്നിട്ടുണ്ട്. അൻവറിന്റെ കാര്യത്തിൽ ഒരു വേവലാതിയുമില്ലെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു

സിപിഎമ്മിനെതിരെ പറയുമ്പോൾ അത് കേൾക്കാൻ ആളുകൾക്ക് താത്പര്യമുണ്ടാകും. അങ്ങനെ വന്നുകൂടിയതാണ് ആളുകൾ. രാഷ്ട്രീയ പാർട്ടി രൂപീകരിക്കണോ വേണ്ടയോ എന്ന് അൻവർ തീരുമാനിക്കട്ടെ. ദേശീയതലത്തിലും സാർവദേശീയ തലത്തിലും രാഷ്ട്രീയ നിലപാടുള്ള പാർട്ടിയാണ് സിപിഎം.

അൻവർ സിപിഎമ്മിനെ ബാധിക്കുന്ന പ്രശ്‌നമേ അല്ല. സിപിഎമ്മിന്റെ അണികൾ ഭദ്രമാണ്. മുൻകാലങ്ങളിലും ഇതുപോലുള്ള എത്രയോ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അന്നെല്ലാം അതിജീവിച്ച് മുന്നോട്ടു പോയിട്ടുണ്ടെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.
أحدث أقدم