മോദി സർക്കാർ അഭിഭാഷക പാനലിൽ ചാണ്ടി ഉമ്മൻ..ഇതാദ്യമായാണ് കോൺഗ്രസ് നേതാവ്…


കേന്ദ്ര സർക്കാർ അഭിഭാഷക പാനലിൽ ചാണ്ടി ഉമ്മൻ എംഎൽഎ. നാഷണൽ ഹൈവേ അതോറിറ്റി പാനലിലാണ് ഇടം നേടിയത് 63 അംഗ പാനലിൽ 19-ാമനായാണ് ചാണ്ടി ഉമ്മൻ ഉള്ളത്.ഇതാദ്യമായാണ് ഉന്നത കോൺഗ്രസ് നേതാവ് കേന്ദ്ര സർക്കാർ പാനലിൽ ഉൾപ്പെടുന്നത്.

മുൻപ് താൻ ഈ പാനലിൽ ഉണ്ടായിരുന്നെന്നും പുതുക്കി ഇറക്കിയപ്പോൾ വീണ്ടും ഉൾപ്പെടുത്തിയതാകാമെന്നാണ് ചാണ്ടി ഉമ്മൻ പറയുന്നത്. അതേസമയം ബിജെപി അഭിഭാഷകർക്കിടയിൽ ഇത് വലിയ അസ്വാരസ്യങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. കോൺ​ഗ്രസിനുള്ളിലും വിഷയം ചർച്ചയാകാനും സാധ്യതയുണ്ട്
أحدث أقدم