ജയിലിൽ കിടക്കുന്ന മകന് കഞ്ചാവുമായി എത്തി..അമ്മ പിടിയിൽ…


ജയിലിൽ കിടക്കുന്ന മകന് നൽകാൻ കഞ്ചാവുമായി വന്ന അമ്മ അറസ്റ്റിൽ. കാട്ടാക്കട പന്നിയോട് കുന്നിൽ വീട്ടിൽ ബിജുവിന്റെ ഭാര്യ ലതയെ (45)യാണ് കോലഴി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ നിധിൻ കെ വിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.കാപ്പ നിയമ പ്രകാരം ജയിലിൽ കഴിയുന്ന ഹരികൃഷ്ണൻ എന്ന പ്രതിയുടെ അമ്മയായ ലത മകന് ജയിലിനുള്ളിൽ കഞ്ചാവ് നൽകാൻ വരുന്നുണ്ട് എന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സ്ഥലത്ത് നിരീക്ഷണം നടത്തിയത്. ഹാൻ്റ് ബാഗിലാണ് ലത കഞ്ചാവ് സൂക്ഷിച്ചിരുന്നത്. 80 ​ഗ്രാം കഞ്ചാവാണ് ലതയുടെ ഹാൻ്റ് ബാഗിൽ നിന്ന് എക്സൈസ് സംഘം കണ്ടെടുത്തത്.
أحدث أقدم