കോട്ടയം സംക്രാന്തി റെയിൽവേ അടിപ്പാതയ്ക്ക് സമീപം ഹെറോയിനുമായി അന്യസംസ്ഥാന സ്വദേശി അറസ്റ്റിൽ.



 ഗാന്ധിനഗർ : വിൽപ്പനക്കായി സൂക്ഷിച്ച  മാരകമയക്കുമരുന്ന് ഇനത്തിൽപ്പെട്ട ഹെറോയിനുമായി അന്യസംസ്ഥാന സ്വദേശിയെ   പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ സ്വദേശി നജറൂൾ ഇസ്ലാം (32) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി  സംക്രാന്തി റെയിൽവേ അടിപ്പാതയ്ക്ക് സമീപം ഹെറോയിൻ (ബ്രൗൺ ഷുഗർ ) വിൽപ്പന നടത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഗാന്ധിനഗർ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടുന്നത്. പരിശോധനയിൽ ഇയാളിൽ നിന്നും മൂന്ന് ഗ്രാം ഹെറോയിൻ പോലീസ് കണ്ടെടുക്കുകയും ചെയ്തു. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്. ഓ ശ്രീജിത്ത്, എസ്.ഐ അനുരാജ്, സി.പി.ഓ മാരായ രഞ്ജിത്ത്, അനൂപ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
أحدث أقدم