കോഴിക്കോട് താമരശ്ശേരിയിൽ പെൺകുട്ടിക്ക് അശ്ലീല സന്ദേശമയച്ച യുവാവിനെ പിടികൂടിയപ്പോൾ തെളിഞ്ഞത് നഗ്നത പ്രദർശനക്കേസ്. പുതുപ്പാടി കാവുംപാറ സ്വദേശി മുഹമ്മദ് ഫാസിലിനെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.പതിവായി പെൺകുട്ടിക്ക് അശ്ലീല സന്ദേശം അയക്കുന്ന ആളാണ് ഫാസിലെന്ന് പൊലീസ് പറയുന്നു. വ്യാജ ഇൻസ്റ്റഗ്രാമിൽ വ്യാജ മേൽവിലാസം ഉണ്ടായിക്കായിരുന്നു ചാറ്റിങ്. ഒടുവിൽ സഹികെട്ട് പെൺകുട്ടിയുടെ കുടുംബം താമരശ്ശേരി പൊലീസിൽ പരാതി നൽകി. സന്ദേശത്തിൻ്റെ ഉറവിടം തേടി പൊലീസ് എത്തിയത് ഫാസിലിലാണ്. അപ്പോഴാണ് മറ്റൊരു കുറ്റം കൂടി തെളിഞ്ഞത്. പരാതിക്കാരിയുടെ വീടിന് മുന്നിൽ ഇടയ്ക്ക് ഒരു യുവാവ് നഗ്നത പ്രദർശനം നടത്തുമായിരുന്നു. ഏഴരയ്ക്കും ഒമ്പതിന് ഇടയ്ക്ക് മുഖം മറച്ചാണ് ഇയാൾ എത്തിയിരുന്നത്. വീട്ടുകാർ ബഹളം വയ്ക്കുമ്പോൾ, ഞൊടിയിടയിൽ പ്രതി ഓടിമറയും.