മലയാളി പാചക തൊഴിലാളി ഷാർജയിൽ കുഴഞ്ഞുവീണ് മരിച്ചു



ഷാര്‍ജയില്‍ പാചകത്തൊഴിലാളിയായി ജോലിചെയ്യുന്ന മലയാളി കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം നോര്‍ത്ത് പറവൂരിലെ മനക്കപ്പടി കരോട്ടകാട്ടില്‍ ഹൗസില്‍ അബ്ദുല്‍ അജി (55) ആണ് മരിച്ചത്.

ഭക്ഷണ വിതരണത്തിന് പിന്നാലെ റൂമിലേക്ക് വരുന്നതിനിടയിലാണ് സംഭവം. സമീപത്തുള്ളവര്‍ ഉടന്‍ ഷാര്‍ജയിലെ കുവൈറ്റ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷപ്പെടുത്താനായില്ല. മൃതദേഹം കുവൈറ്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
أحدث أقدم