ലോകത്തിലെ രണ്ടാമത്തെ ഉയരമേറിയ കെട്ടിടം ദുബായിയിൽ ഒരുങ്ങുന്നു


കെട്ടിടത്തിന്‍റെ ഉയരത്തിൽ വീണ്ടും റെക്കോർഡ് ഇടാൻ ഒരുങ്ങി ദുബായ്. ലോകത്തിലെ രണ്ടാമത്തെ ഉയരമേറിയ കെട്ടിടം പടുത്തുയ‍ർത്തുന്ന തിരക്കിലാണ് എമിറേറ്റ്. ഉയരത്തിൽ ഒന്നാമനായ ബു‍ർജ് ഖലീഫയുടെ അടുത്താണ് പുതിയ കെട്ടിടവും നി‍ർ‍മിക്കുന്നത്.
ദുബായ് ഡൗൺ ടൗണിൽ എമിറേറ്റിന്‍റെ അഭിമാനമായി തലയുയർത്തി നിൽക്കുന്ന 163 നില കെട്ടിടത്തിന്‍റെ ഉയരം 828 മീറ്ററാണ്. ഇതിന് അധികം അകലെ അല്ലാതെ ഷെയ്ഖ് സായിദ് റോഡിൽ വേൾഡ് ട്രേഡ് സെന്‍ററിന് സമീപമായാണ് ബു‍ർജ് അസീസിയെന്ന പേരിൽ പുതിയ കെട്ടിടം നി‍ർമിക്കുന്നത്. ബുർജ് ഖലീഫയെക്കാൾ 103 മീറ്റർ ഉയരം കുറവാണെങ്കിലും 131 നിലകളുണ്ടാകും. 

ലോകത്തിലെ ഏറ്റവും ഉയരമേറിയ ഹോട്ടൽ ലോബി ബുർജ് അസീസിയിൽ ആയിരിക്കും. ഏറ്റവും ഉയരത്തിലുള്ള നൈറ്റ് ക്ലബ്, ഉയരമേറിയ റസ്റ്റോറന്‍റ് , ഉയരത്തിലുള്ള ഒബ്സർവേഷൻ ഡക്ക് എല്ലാമായാണ് പുതിയ കെട്ടിടം ഒരുങ്ങുന്നത്. അടുത്തവർഷം ഫെബ്രുവരിയിൽ അപ്പാർട്ടുമെന്റുകളുടെ വിൽപന തുടങ്ങും. 2028ൽ  നിർമാണം പൂർത്തിയാക്കാനാണ് ദുബായ് ലക്ഷ്യമിടുന്നത്.
أحدث أقدم