പത്തനംതിട്ട : തട്ട സ്വദേശിയായ നാല്പതുകാരനാണ് കത്തികൊണ്ട് കഴുത്ത് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. പോലിസ് ഇയാളെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മുറിവ് ആഴത്തിലുള്ളതായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
താന്‍ വസ്ത്രംമാറുന്നത് ഇയാള്‍ ഒളിഞ്ഞുനോക്കിയെന്ന് വിദ്യാര്‍ഥിനി അധ്യാപകരോട് പരാതിപ്പെട്ടിരുന്നു.തുടര്‍ന്ന് ഇവര്‍ വിവരം ചൈല്‍ഡ് ലൈനിന് കൈമാറി. ചൈല്‍ഡ് ലൈനില്‍ നിന്ന് അറിയിച്ചപ്രകാരം കൊടുമണ്‍ പോലീസ് കുട്ടിയുടെ മൊഴി എടുത്തു. ഇയാള്‍ ശല്യം ചെയ്തിരുന്നതായും നിരന്തരം പ്രേമാഭ്യര്‍ഥന നടത്തിയെന്നും കുട്ടി മൊഴിനല്‍കി.
പരാതിയില്‍ പറയുന്നയാളെ അന്വേഷിച്ച് പോലീസ് വീട്ടിലെത്തി. അടഞ്ഞുകിടന്ന കതകില്‍ പോലീസ് മുട്ടിവിളിച്ചപ്പോള്‍ ഇയാള്‍ ജനാലതുറന്ന് കത്തിയുമായി ഭീഷണിമുഴക്കി. പോലീസ് കതക് തുറക്കാന്‍ ശ്രമിക്കുമ്പോഴേക്കും കഴുത്ത് മുറിച്ചു.