റൂട്ട് കനാല്‍ ചെയ്ത ഒമ്പതാം ക്ലാസുകാരിയുടെ വായില്‍ സൂചി..ഗുരുതര ആരോപണവുമായി കുടുംബം…

ആലപ്പുഴ ദന്തല്‍ കോളേജില്‍ റൂട്ട് കനാല്‍ ചെയ്ത ഒമ്പതാം ക്ലാസുകാരിയുടെ വായില്‍ സൂചി.ഡോക്ടര്‍മാരുടെ അനാസ്ഥയ്‌ക്കെതിരെ കുടുംബം പൊലീസില്‍ പരാതി നല്‍കി.പുറക്കാട് കമ്മത്തിപ്പറമ്പ് മഠം വീട്ടില്‍ ഗിരീഷ്-സംഗീത ദമ്പതികളുടെ മകള്‍ ആര്‍ദ്രയുടെ വായിലാണ് റൂട്ട് കനാല്‍ ചികിത്സയ്ക്ക് ശേഷം സൂചി കണ്ടെത്തിയത്. അസഹ്യമായ പല്ലുവേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ എക്സ്-റേയിലാണ് സൂചിയുടെ ഭാഗം കണ്ടത്തിയത്.


أحدث أقدم