കഴക്കൂട്ടത്ത് നിന്ന് കാണാതായ പെൺകുട്ടി മാതാപിതാക്കൾക്കൊപ്പം പോകുന്നില്ല എന്ന നിലപാടിൽ തന്നെ…


മാതാപിതാക്കള്‍ക്കൊപ്പം പോകുന്നില്ല എന്ന് ആവര്‍ത്തിച്ച് കഴക്കൂട്ടത്ത് നിന്ന് കാണാതായ പതിമൂന്നുകാരി. ഒരാഴ്ചത്തെ കൗണ്‍സിലിംഗിന് ശേഷമാണ് കുട്ടി നിലപാട് ആവര്‍ത്തിച്ചത്. കുട്ടിയെ കൊണ്ടുപോകാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചതോടെ പൂജപ്പുരയിലെ സിഡബ്ലുസി ആസ്ഥാനം നാടകീയ രംഗങ്ങള്‍ക്ക് വേദിയായി. പതിമൂന്നുകാരിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്കു മാറ്റിയതായി.

ഓഗസ്റ്റ് 25ന് രാത്രിയാണ് പതിമൂന്നുകാരിയെ വിശാഖപട്ടണത്തുനിന്ന് തിരുവനന്തപുരത്ത് എത്തിച്ചത്. 26ന് സിഡബ്ലുസി കുട്ടിക്കായി പ്രത്യേക സിറ്റിങ് നടത്തി. മാതാവ് എപ്പോഴും ശകാരിക്കുമെന്നും അമിതമായി ജോലി ചെയ്യിക്കുമെന്നും കുട്ടിയന്ന് സിഡബ്ല്യുസിക്ക് മൊഴി നല്‍കി. മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ താല്‍പര്യമില്ലെന്നും കുട്ടി അറിയിച്ചു.

أحدث أقدم