ചെറുപ്പക്കാരില്‍ ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിച്ചത് കോവിഡോ….ഞെട്ടിക്കുന്ന കണ്ടെത്തലുകളിതാ…


വാക്സിന്‍ ഉണ്ടാക്കിയേക്കാവുന്ന ദീര്‍ഘകാല പാര്‍ശ്വഫലങ്ങളെ കുറിച്ച് ആശങ്ക
അമേരിക്കയില്‍ നിന്നുള്ള ശാസ്ത്രജ്ഞന്മാരുടെ കൂട്ടായ്മയായ ഇ ക്ലിനികല്‍ മെഡിസിന്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന കണ്ടെത്തലുള്ളത്. 2019 ലെ കോവിഡ് വ്യാപനത്തിന്റെ വ്യാപ്തിയും അതിന്റെ ക്ലിനിക്കല്‍ സവിശേഷതകളും വാക്സിനുമായി ബന്ധപ്പെട്ട മയോകാര്‍ഡിറ്റിസ് അല്ലെങ്കില്‍ സി – വാം ഉം സി- വാം മൂലമുള്ള കാര്‍ഡിയോ വാസ്‌കുലാര്‍ പ്രശ്നങ്ങള്‍ എന്നിവയാണ് പഠന വിധേയമാക്കിയത്. കുട്ടികളിലും യുവാക്കളിലുമാണ് പ്രധാനമായും പഠനം നടത്തിയത്.

വളരെ പെട്ടെന്ന് വികസിപ്പിച്ചെടുത്ത കോവിഡ് -19 വാക്സിനുകള്‍ രോഗവ്യാപനം ഫലപ്രദമായി ചെറുത്തു എന്നത് ഒരു വസ്തുത തന്നെയാണ്. അതിനായി അമേരിക്കയില്‍ ഉപയോഗിച്ചിരുന്ന വാക്സിനുകളിലൊന്ന് മെസ്സഞ്ചര്‍ റൈബോ ന്യൂക്ലിക് ആസിഡ് (എം ആര്‍ എന്‍ അ) വാക്സിന്‍ ആയിരുന്നു. സാര്‍സ് കോവിഡ് വൈറസിന്റെ സപൈക്കിലുണ്ടായിരുന്ന തരം പ്രോട്ടീനിനെ എന്‍കോഡ് ചെയ്യുന്ന ഒരു വൈറല്‍ എം ആര്‍ എന്‍ എ പകര്‍പ്പെടുത്ത് ദീര്‍ഘകാല രോഗ പ്രതിരോധശേഷി പ്രദാനം ചെയ്യുന്നതാണ് ഇതില്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ.


أحدث أقدم