മലയാള സിനിമയിലാണ് പ്രശനങ്ങൾ..തമിഴ് സിനിമയില്‍ പ്രശ്‌നങ്ങളില്ല..മാധ്യമ പ്രവർത്തരുമായി തർക്കിച്ച് നടൻ ജീവ…



തേനി : തമിഴ് സിനിമ മേഖലയില്‍ പ്രശ്‌നങ്ങളില്ല, മലയാളത്തില്‍ മാത്രമാണ് പ്രശ്‌നമെന്ന് നടന്‍ ജീവ. 

ഹേമ കമ്മറ്റി റിപ്പോര്‍ട്ട് വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്‌നാട് തേനിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഈ കാര്യം അദ്ദേഹം പറഞ്ഞത്.മീ ടൂ ആരോപണത്തിന്റെ രണ്ടാം പതിപ്പാണ് മലയാളത്തില്‍ ഇപ്പോള്‍ നടക്കുന്നതെന്ന് നടന്‍ പറഞ്ഞു. 

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തെറ്റാണെന്നും സൗഹൃദ അന്തരീക്ഷമാണ് സിനിമ സെറ്റുകളില്‍ വേണ്ടതെന്നും ജീവ ചൂണ്ടിക്കാട്ടി. പല ഇന്റസ്ട്രികളിലും പലതരത്തിലുള്ള വിഷയങ്ങള്‍ നടക്കുന്നുണ്ടെന്നും നടന്‍ പറഞ്ഞു
أحدث أقدم