മലയാളി ബാങ്ക് ഉദ്യോഗസ്ഥൻ കടലിൽ ചാടി മരിച്ചു.ജോലിസ്ഥലത്തെ സമ്മർദ്ദം മൂലമാണ് യുവാവ് മരിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.സ്വകാര്യ ബാങ്കിൽ അസോഷ്യേറ്റ് വൈസ് പ്രസിഡന്റായിരുന്ന അലക്സ് റെജി (35) ആണു ജീവനൊടുക്കിയത്.ബാങ്കിലെ മീറ്റിങ്ങിൽ പങ്കെടുത്തു പുറത്തിറങ്ങിയ ശേഷം അലക്സ് കടൽപാലത്തിൽനിന്നു ചാടുകയായിരുന്നു.
മേലുദ്യോഗസ്ഥരിൽനിന്നു സമ്മർദമുണ്ടായെന്നും ഓഫിസിൽനിന്നു കൃത്യമായ വിശദീകരണം ലഭിച്ചിട്ടില്ലെന്നും പറഞ്ഞ ഭാര്യ ബെൻസി ബാബു, പരാതി നൽകാനുള്ള ഒരുക്കത്തിലാണ്. പത്തനംതിട്ട പന്തളം പ്ലാത്തോപ്പിൽ കുടുംബാംഗമാണ് അലക്സ് റെജി.