വണ്ടിപ്പെരിയാർ താജ് ഹോട്ടലിൽ ഭക്ഷ്യവിഷബാധ.. നിരവധി പേർ ആശുപത്രിയിൽ.. വളരെ വൃത്തിഹീനമായ രീതിയിലാണ് ഇവിടെ ഭക്ഷണം ഉണ്ടാക്കിയിരുന്നത്.


കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പത്തോളം ആളുകൾ വയറിളക്കം കാരണം ചുരക്കുളം പ്രാഥമിക ആശുപത്രിയിൽ എത്തി. കടയിൽ നിന്നും ബിരിയാണി വാങ്ങിച്ചു കഴിച്ച് ആളുകൾ ചികിത്സയിൽ കഴിയുകയാണ്. ഭക്ഷ്യസുരക്ഷാ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി പരിശോധന നടത്തി ഏഴു ദിവസം കടഅടച്ചിടാൻ നിർദ്ദേശം നൽകുകയും ചെയ്തു.

 ഇതുകൂടാതെ ചെറുകടി വിൽപ്പന ഹോട്ടലുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന. മാസങ്ങളോളം പഴക്കമുള്ള ഓയിലിൽ ആണ് മറ്റു കടകളിൽ ചെറുകടികൾ ഉണ്ടാക്കുന്നത് എന്ന് കണ്ടെത്തി..

വണ്ടിപ്പെരിയാർ താജ് ഹോട്ടലിലാണ് ആരോഗ്യവകുപ്പിന്റെ നോട്ടീസ്
നൽകിയിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെ നിർദ്ദേശം അനുസരിച്ച് മാത്രമേ ഹോട്ടൽ തുറന്ന് പ്രവർത്തിക്കാൻ
പാടുള്ളൂ എന്നാണ് അറിയിച്ചിരിക്കുന്നത്. ഇതോടൊപ്പം വണ്ടിപ്പെരിയാർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ വൃത്തിഹീനമായ കുടിവെള്ളം അടക്കം ഉപയോഗിക്കുന്ന പൊതുജനങ്ങളും ശ്രദ്ധിക്കണമെന്നും മറ്റേതെങ്കിലും പ്രശ്‌നങ്ങൾ ഉണ്ട് എന്ന് അറിഞ്ഞാൽ ഉടൻതന്നെ ആശുപത്രിയിൽ എത്തണമെന്നും ആരോഗ്യവകുപ്പ് ഹെൽത്ത് സൂപ്പർവൈസർ സുനിൽകുമാർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജാസ്‌മിൻ, റൊണാൾഡ് എബ്രഹാം ,എന്നിവർ അറിയിച്ചു..
أحدث أقدم