മംഗളുരു : വ്യവസായിയെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമികൾ വെട്ടിക്കൊലപ്പെടുത്തി. ആക്രമണത്തിൽ ഭാര്യക്കും ഗുരുതരപരുക്കേറ്റു.മംഗളൂരുവിൽ കാർവാർ ഹനകോണയിലാണ് സംഭവം. കെ. വിനായക നായകാണ് (54) മരിച്ചത്. ഭാര്യ വൈശാലിയെ ഗുരുതര പരിക്കുകളോടെ കാർവാർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹനകോണ സ്വദേശിയായ വിനായക പുണെ കേന്ദ്രീകരിച്ച് ബിസിനസ് നടത്തിവരുകയാണ്. ആക്രമണത്തിന് പിന്നിൽ വൈരാഗ്യമാണോ കവർച്ചയാണോ എന്ന് അറിവായിട്ടില്ല. ചിറ്റകുള പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.