വയനാട് വനപാലകർ മരം മുറിച്ച് കടത്തിയ സംഭവം….റിപ്പോർട്ട് തേടി വനംവകുപ്പ് മന്ത്രി…


വയനാട് തലപ്പുഴയില്‍ റിസര്‍വ് വനത്തില്‍ നിന്നും വനപാലകര്‍ മരം മുറിച്ച് കടത്തിയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ ഇടപെട്ട് വനം മന്ത്രി. വനംവകുപ്പ് വിജിലന്‍സ് സിസിഎഫിനോട് മന്ത്രി എ കെ ശശീന്ദ്രൻ റിപ്പോര്‍ട്ട് തേടി. 73 വനങ്ങളാണ് വനപാലകര്‍ അനുമതിയില്ലാതെ മുറിച്ച് കടത്തിയത്.

വനപാലകര്‍ മരം മുറിച്ച് മാറ്റിയതില്‍ മാനന്തവാടി ഡിഎഫ്ഒ ഓഫീസില്‍ യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധത്തിൻ്റെ ഭാഗമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഓഫീസ് ഉപരോധിച്ചു, കഴിഞ്ഞ മാസം 29നാണ് നോര്‍ത്ത് വയനാട് ഡിവിഷനിലെ ബേഗൂര്‍ റെയ്ഞ്ചില്‍ ഉള്‍പ്പെട്ട 43, 44 വനങ്ങളിൽ നിന്നും മരം മുറിച്ച് കടത്തിയത്. ഒരു കിലോമീറ്ററോളം ദൂരത്തില്‍ ഫെന്‍സിങ് നിര്‍മാണ പ്രവര്‍ത്തനത്തിന്റെ മറവിലാണ് മരങ്ങള്‍ മുറിച്ച് കടത്തിയത്.
أحدث أقدم