ഇഷ്ടങ്ങളെല്ലാം നേടിയെടുക്കാൻ നഗ്നപൂജ..യുവതിയെ നിർബന്ധിച്ച യുവാക്കൾ പിടിയിൽ…


നഗ്നപൂജക്ക് യുവതിയെ നിർബന്ധിച്ചെന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. അടിവാരം മേലേ പൊട്ടികൈയിൽ പ്രകാശൻ (46), അടിവാരം വാഴയിൽ വി. ഷമീർ (40) എന്നിവരെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. നഗ്നപൂജ ചെയ്താൽ ഇഷ്ടപ്പെട്ടതെല്ലാം നേടിയെടുക്കാൻ സാധിക്കും എന്ന് തെറ്റിദ്ധരിപ്പിച്ചതിന് ശേഷം യുവതിയെ നഗ്നപൂജ നടത്താൻ നിർബന്ധിക്കുകയായിരുന്നു.തുടർന്ന് യുവതിയുടെ പരാതിയിലാണ് ഇവർ അറസ്റ്റിലായത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
أحدث أقدم