കൂടാതെ പച്ചരിക്കും മൂന്നുരൂപ വര്‍ധിക്കും. പഞ്ചസാരക്ക് ആറു രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ പഞ്ചസാരയുടെ വില 33 രൂപയായി. അതേസമയം, സബ്സിഡി ചെറുപയറിന്റെ വില 92 രൂപയിൽനിന്ന് 90 രൂപയായി കുറച്ചത് ആശ്വാസമായി. പൊതുവിപണിയിലേതിന് ആനുപാതികമായി സബ്സിഡി സാധനങ്ങളുടെയും വില പരിഷ്കരിക്കണമെന്ന സർക്കാർ തീരുമാനത്തിന്റെ ഭാഗമായാണ് വില വർധന. 13 ഇനം സബ്സിഡി സാധനങ്ങളിൽ നാലിനം അരിയില്‍ ‘ജയ’ക്കു മാത്രമാണ് വില വർധിപ്പിക്കാത്തത്. ഇ- ടെൻഡറിലൂടെ കിട്ടിയ ക്വട്ടേഷൻ ഉയർന്നതാണ് വില വർധനക്ക് കാരണമെന്നാണ് ഭക്ഷ്യവകുപ്പിന്‍റെ വിശദീകരണം.